March 21, 2023 Tuesday

സൂപ്പര്‍താരങ്ങളെ മുന്നില്‍ നിന്ന് നയിച്ച് ഹീറോയായി ക്വാഡന്‍.!

Janayugom Webdesk
ക്വീൻസ്‌ലാന്‍റ്
February 22, 2020 9:06 pm

പൊക്കമില്ലായ്മയുടെ പേരിൽ ഒമ്പതുവയസ്സുകാരൻ ഇന്നലെ ലോകത്തിന്റെ നൊമ്പരമായങ്കിൽ ഇന്നിതാ അവൻ ഹീറോയായിരിക്കുകയാണ്. ഓസ്ട്രേലിയന്‍ നാഷണൽ റഗ്ബി ലീഗിന്‍റെ ഇൻഡിജെനസ് ഓൾ‑സ്റ്റാർസ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചാണ് ക്വാഡന്‍ സ്റ്റാറായത്. ക്വീൻസ്‌ലാന്റിലെ ഗോൾഡ് കോസിൽ നടക്കുന്ന മത്സരത്തിലേക്ക് ടീമിനെ ഫീൽഡിലേക്ക് നയിക്കാനും അവർ ക്വാഡനെ ഇന്നലെയാണ് ക്ഷണിച്ചത്. അവിടെയെത്തി താരങ്ങൾക്കൊപ്പം കുഞ്ഞുതാരവും ഗ്രൗണ്ടിലിറങ്ങി. ഇരു ടീം അംഗങ്ങൾക്കും ക്യാപ്റ്റൻമാർക്കും കൈ കൊടുക്കുകയും ചെയ്തു. അങ്ങനെ അവിസ്മരണീയമായ ദിവസമാണ് ക്വാഡന് സമ്മാനമായി ലഭിച്ചത്.

കുഞ്ഞുവിദ്യാര്‍ഥിയായ ക്വാഡനാണ് കൂട്ടുകാരില്‍ നിന്നും തനിക്ക് ഏല്‍ക്കേണ്ടി വന്ന പരിഹാസത്തെ കുറിച്ച് കരഞ്ഞ് കൊണ്ട് പറയുന്നത്. കൂട്ടുകാര്‍ തന്നെ കുള്ളന്‍ എന്ന് വിളിച്ച്‌ കളിയാക്കുകയാണെന്നും തന്നെ ഒന്നു കൊന്നുതരുമോയെന്നുമാണ് ക്വാഡന്‍ ചോദിച്ചിരിക്കുന്നത്. വീഡിയോ ചിത്രീകരിച്ച ക്വാഡന്റെ അമ്മ മകന്റെ സങ്കടം തങ്ങളുടെ കുടുംബത്തെ അതിയായി വേദനിപ്പിക്കുന്നതാണെന്നും ഇത്തരത്തിലുള്ള പരിഹാസം എങ്ങനെയാണ് ഒരു കുഞ്ഞിനെ തകര്‍ക്കുന്നതെന്ന് മനസ്സിലാക്കണമെന്നും പറഞ്ഞു.“ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടതായി തോന്നുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്ബ്രദായവും പരാജയപ്പെടുന്നു,” അവര്‍ പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടതോടെ വലിയ പിന്തുണയാണ് കുഞ്ഞിന് ലഭിച്ചത്. കത്തി കൊണ്ട് എനിക്ക് എന്റെ ഹൃദയം തകര്‍ക്കണം, എന്നെ ആരെങ്കിലും ഒന്നു കൊന്നു തരണമെന്നാണ് ക്വാഡന്‍ പറയുന്നത്.

ENGLISH SUMMARY: Quaden Bayles leads Indige­nous all stars team

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.