Monday
18 Feb 2019

ചതുര്‍രാഷ്ട്ര ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

By: Web Desk | Wednesday 17 January 2018 4:39 PM IST

വെല്ലിംഗ്ടണ്‍:

ന്യൂസിലന്‍ഡില്‍ നടക്കുന്ന ചതുര്‍രാഷ്ട്ര ഹോക്കിയില്‍ ഇന്ത്യയ്ക്ക് ജപ്പാനെതിരെ തകര്‍പ്പന്‍ ജയം. ന്യൂസിലന്‍ഡിലെ തൗരംഗയിലുള്ള ബ്ലെയ്ക് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളിനാണ് (60) ഇന്ത്യന്‍ പട ജപ്പാനെ നിലംപരിശാക്കിയത്.

ഇന്ത്യയ്ക്കായി വിവേക് സാഗര്‍ പ്രസാദ്, ദില്‍പ്രീത് സിംഗ്, എന്നിവര്‍ രണ്ട് വീതവും രുപീന്ദര്‍ പാല്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ് എന്നിവര്‍ ഓരോ ഗോളും നേടി. ബെല്‍ജിയമാണ് അടുത്ത മത്സരത്തില്‍ ഇന്ത്യയുമായി ഏറ്റുമുട്ടുന്നത്.

Related News