ഉത്തർ പ്രദേശിൽ ഭക്ഷണവും താമസസൗകര്യവും ലഭിക്കാതെ വലഞ്ഞ് ലോക്ഡൗണിൽ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍. ലഖ്നൗവില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള പിംമ്പ്രി- ഷാദിപൂര് ഗ്രാമത്തിലെ ഒരു പ്രൈമറി സ്കൂളിൽ ആരംഭിച്ച ക്വാറന്റൈന് സെന്ററിൽ നിലവിൽ ഇരുപതോളം ആളുകളാണ് കഴിയുന്നത്. സാമൂഹിക അകല്‍ച്ച പാലിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത സാഹചര്യത്തിലും അതിന് സാധിക്കാത്ത രീതിയിൽ ഏറെ ദുരിതത്തിലാണ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നത്.
മാര്‍ച്ച് 26 മുതലാണ് സ്കൂളില്‍ ക്വാറന്റൈൻ കേന്ദ്രം തുറന്നത്. റേഷന്‍ സാധനങ്ങള്‍ അധികാരികള്‍ നല്‍കിയെന്നും ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ലെന്നും ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ വിറക് ശേഖരിച്ച് സ്വയം പാകം ചെയ്ത് കഴിക്കാന്‍ ആവശ്യപ്പെട്ടെന്നും ക്വാറന്റൈനിൽ കഴിയുന്ന 18 കാരനായ സഹിബാന് ദ പ്രിന്റിനോട് പറഞ്ഞു. 20 പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്യാനായി 5 കിലോ അരി, 2 കിലോ ഉരുളക്കിഴങ്ങ്, 250 മില്ലി കടുകെണ്ണ എന്നിവയാണ് അധികാരികള്‍ നല്‍കിയത്. ആഹാരം പാകം ചെയ്യാനായി ഗ്യാസ് സിലിണ്ടര്‍ ചോദിച്ചപ്പോള്‍ ലഭിച്ചില്ല. എന്നാല്‍ അവിടെയുള്ള ഒരു മുറി പരിശോധിച്ചപ്പോൾ നിരവധി സിലിണ്ടറുകള്‍ കണ്ടെത്തി. ഇതിനെ ചോദ്യംചെയ്തപ്പോള്‍ റേഷന്‍ സാധനങ്ങളെല്ലാം അധികൃതർ പിടിച്ചെടുത്ത് മുറിയില്‍ പൂട്ടിവച്ചതായും സഹിബാൻ പറഞ്ഞു. ക്വാറന്റൈൻ കേന്ദ്രത്തിൽ അടിസ്ഥാന ശുചീകരണ മാനദണ്ഡങ്ങള്‍ പോലും പാലിച്ചിട്ടില്ല.
ക്വാറന്റൈനിൽ കഴിയുന്ന 20 പേര്‍ക്കും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി ആകെ ഒരു ശുചിമുറി മാത്രമാണ് തുറന്നു കൊടുത്തിരിക്കുന്നത്. സ്കൂളിലെ ബാക്കി രണ്ടു ശുചിമുറികള്‍ താഴിട്ടു പൂട്ടിയിട്ടിരിക്കുകയാണ്. ആകെ ഒരു ബക്കറ്റും രണ്ടായി മുറിച്ച ഒരു സോപ്പുമാണ് അധികാരികൾ നല്‍കിയതെന്നും 28 കാരനായ നീരജ് പറയുന്നു. അതേസമയം ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കാത്തതില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരും ഗ്രാമമുഖ്യനും പരസ്പരം പഴിചാരുകയാണ്.
English Summary: Quarantine center for migrant workers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.