Web Desk

തിരുവനന്തപുരം

May 11, 2020, 7:39 pm

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അലസത കാണിക്കരുത്, കുരുക്ക് വീഴും: വീടിനു മുന്നില്‍ ഇനി ക്വാറന്റൈന്‍ സ്റ്റിക്കറും

Janayugom Online

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചവര്‍ കര്‍ശനമായും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടികള്‍ ശക്തമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ സ്റ്റിക്കര്‍ പതിക്കും. ഇവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും വാര്‍ഡുതല നിരീക്ഷണ സ്ക്വാഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രായം ചെന്നവരും ഗര്‍ഭിണികളും കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണ് അറിയിപ്പ്. 75 വയസിനു മുകളില്‍ പ്രായമുള്ളവരും പത്തുവയസില്‍ താഴെ പ്രായമുള്ള കുട്ടികളും അവര്‍ക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം.

Eng­lish Sum­ma­ry: quar­an­tine stick­er in front of homes

You may also like this video