‘കോവിഡിനെ ഭയന്ന് ജീവിക്കാനില്ല’; നിരീക്ഷണത്തിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

Web Desk

പാലക്കാട്

Posted on July 26, 2020, 1:31 pm

കോവിഡ് നിരീക്ഷണത്തിലായിരുന്നയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനായ മുണ്ടായ സ്വദേശി ജിത്തു കുമാറാണ് മരിച്ചത്. കരസേനയില്‍ സിഗ്നല്‍ വിഭാഗത്തില്‍ ജോലി ചെയ്തു വിരമിച്ചയാളാണ് ഇദ്ദേഹം. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. കോവിഡിനെ ഭയന്ന് ജീവിക്കാനാവില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നതായി പൊലീസ് പറയുന്നു.

പട്ടാമ്പിയിലെ മാര്‍ക്കറ്റില്‍ കോവിഡ് സ്ഥരീകരിച്ച മത്സ്യ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍സ ഉള്‍പ്പെട്ടതിനാല്‍ ഇദ്ദേഹം സ്വയം നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിലെ 13 വാര്‍ഡുകള്‍ കോവിഡ് ഹോട്സ്പോട്ടാണ്.

Eng­lish sum­ma­ry: quar­an­tined per­son sui­cid­ed in shornoor

You may also like this video: