Web Desk

കൊല്ലം

July 18, 2020, 12:24 pm

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു

Janayugom Online

കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി പടനായര്‍ക്കുഴങ്ങര സ്വദേശിയായ അല്‍ഷാനി സലീമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസ്സായിരുന്നു.

ജൂണ്‍ 28 ന് വിദേശത്ത് നിന്ന് എത്തി ക്വാറന്റെെനില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ബന്ധുക്കള്‍ ഭക്ഷണവുമായി എത്തിയപ്പോഴാണ് സലീമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

Eng­lish sum­ma­ry: Quar­an­tined per­son sui­cid­ed in Kollam

You may also like this video: