അയൽവാസികൾ തമ്മിൽ വാക്കേറ്റം; ഒരാൾ വെട്ടേറ്റ് മരിച്ചു

Web Desk

അടിമാലി

Posted on September 14, 2020, 2:09 pm

അയൽവാസികൾ തമ്മിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു.ഒരാൾ മരിച്ചു രണ്ട് പേർക്ക് വെട്ടേറ്റു. മാങ്കുളം ചിക്കണം കുടിയിൽ താമസിക്കുന്ന ലക്ഷ്മണൻ (55) ആണ് മരിച്ചത്. അയൽവാസിയായ ഇരുമ്പുപാലം പുല്ലാട്ട് ഇഖ്ബാലിന്റെ ഭാര്യ ലെഷീദ (30) ആണ് വെട്ടേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഒൻപത് മണിയോടെ ലക്ഷ്മണന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പുറത്ത് പോയിരുന്ന ഇഖ്ബാൽ ഞായറാഴ്ച വീട്ടിൽ എത്തുമ്പോൾ ഭാര്യ ലെഷീദ ലക്ഷ്മണന്റെ വിട്ട് പിരിഞ്ഞത് ഇഖ്ബാലിനെ ചൊടിപ്പിച്ചു ഇതേ ചൊല്ലി ഇഖ്ബാലും റഷീദുമായി വാക്കേറ്റമുണ്ടായതായും ഇഖ്ബാൽ ലക്ഷ്മണനേയും, ഭാര്യയേയും വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ലക്ഷ്മണനെ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇഖ്ബാൽ ഒളുവിലാണ്. മല്ലികയാണ് ലക്ഷ്മണന്റെ ഭാര്യ. വിജയൻ , ബിജിമോൾ എന്നിവർ മക്കളാണ്. മൃതുദേഹം അടിമാലി ആശുപത്രി മോർച്ചറിയിൽ. മൂന്നാർ പോലീസ് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:Quarrel between neigh­bors; One was hacked to death
You may also like this video