March 23, 2023 Thursday

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങള്‍ നല്‍കിയ ധനസഹായത്തെ ചൊല്ലി തര്‍ക്കം: വിജയ് ആരാധകനെ രജനി ആരാധകന്‍ കൊലപ്പെടുത്തി

Janayugom Webdesk
ചെന്നൈ
April 24, 2020 4:10 pm

കോവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് താരങ്ങള്‍ നല്‍കിയ സംഭാവനയെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം അരങ്ങേറിയത്. രജനീകാന്ത് ആരാധകനും വിജയ് ആരാധകനും തമ്മിലാണ് ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ പണം നല്‍കിയ താരം ആരെന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. തുടര്‍ന്ന് രജനീകാന്ത് ആരാധകനായ എ ദിനേശ് ബാബു വിജയ് ആരാധകനായ യുവരാജിനെ കൊലപ്പെടുത്തുകയായിരുന്നു. യുവരാജ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ ദിനേശ് ബാബു പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തി വരികയാണ്.

Eng­lish Sum­ma­ry: Quar­rel between vijay fan and rajani fan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.