Saturday
16 Feb 2019

മാരായമുട്ടം ക്വാറി അപകടം: മരണം രണ്ടായി

By: Web Desk | Friday 24 November 2017 12:52 PM IST

തിരുവനന്തപുരം :  നെയ്യാറ്റിൻകര മാരായമുട്ടത്ത്  ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മാലകുളങ്ങര സ്വദേശി ബിനിൽ കുമാർ (23), തമിഴ്നാട് സേലം സ്വദേശി സതീഷ് എന്നിവരാണ് ആണ് മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു.  പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും എല്ലാവിധ പരിശോധനകളും ശസ്ത്രക്രിയ ഇന്‍പ്ലാന്റും ഉള്‍പ്പെടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെ പാറപൊട്ടിക്കുന്നതിനിടെ ഒരു ഭാഗത്തുനിന്ന് പാറക്കല്ലുകള്‍ ആളുകളുടെ മേല്‍ അടര്‍ന്നുവീഴുകയായിരുന്നു.

കോ​ട്ട​പ്പാ​റ​യി​ൽ അ​ലോ​ഷ്യ​സ് എ​ന്ന​യാ​ളു​ടെ പാ​റ​മ​ട​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.  ഈ പാ​റ​മ​ട​ പൊട്ടിക്കുന്നത് ഹൈ കോടതി സ്റ്റേ ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു.

 

 

Related News