Site iconSite icon Janayugom Online

ചോദ്യപേപ്പര്‍ ചോര്‍ന്നു; പരീക്ഷ റദ്ദാക്കി ഉത്തര്‍പ്രദേശ്

ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 12-ാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കി. 24 ജില്ലകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോളജ് അധ്യാപകന്‍ അടക്കം 17 പേര്‍ അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷ നിയമം പ്രയോഗിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി.

പ്രത്യേക ദൗത്യ സേനയ്ക്കാണ് കേസിന്റെ അന്വേഷണചുമതല. പന്ത്രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യ പേപ്പര്‍ 500 രൂപയ്ക്കാണ് വിറ്റത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു. 316ഇഡി, 316 ഇഐ സീരീസിലെ ചോദ്യപേപ്പറുകളാണ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Ques­tion paper leaked; Uttar Pradesh can­cels 12 exam

You may also like this video;

Exit mobile version