സിബിഎസ്ഇ പരീക്ഷയിൽ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയെ കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെടുന്ന ചോദ്യം ഉൾപ്പെടുത്തിയത് വിവാദമായി. ഇന്ന് നടന്ന പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് 31-ാമത്തെ ചോദ്യമായി ഭാരതീയ ജനതാ പാർട്ടിയുടെ അഞ്ച് പ്രത്യേകതകൾ വിശദീകരിക്കുക എന്ന ചോദ്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ചോദ്യത്തിന് അഞ്ചുമാർക്കാണ് നീക്കിവച്ചത്.
നിർബന്ധമായും ഉത്തരമെഴുതിയിരിക്കേണ്ട ചോദ്യമെന്ന നിലയിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയെകുറിച്ചുള്ള ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുമില്ല.
ചരിത്ര സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പോലും രാഷ്ട്രീയ പാർട്ടികളുടെ പേര് ഒഴിവാക്കുന്ന രീതിയാണ് ഇത്തരം പരീക്ഷകളിൽ സ്വീകരിച്ചുവന്നിരുന്നത്. അതിന് വിരുദ്ധമായാണ് കേന്ദ്ര ഭരണകക്ഷിയെ കുറിച്ച് വിശദീകരിക്കണമെന്ന നിർബന്ധിത ചോദ്യം ഉൾപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഭരണകക്ഷിയെ കുറിച്ച് വിദ്യാർത്ഥി നിർബന്ധമായും പഠിച്ചിരിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നൽകപ്പെടുന്നതെന്നാണ് വിലയിരുത്തൽ.
English Summary; Question to explain five features of BJP in CBSE exam
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.