കൊറോണ വ്യാപനം ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഡാർജിലിങിലെ ഒരു വിഭാഗം കർഷകർക്ക് അത് പ്രതീക്ഷനൽകുന്നു. ഡാർജിലിങിലെ തോട്ടം മേഖലയിൽ കൃഷി ചെയ്യുന്ന ക്വയ്നാ മരത്തിൽ നിന്നാണ് നേരത്തെ മലേറിയയ്ക്കും ഇപ്പോൾ കോറോണ ചികിത്സയ്ക്കും ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ വികസിപ്പിച്ച് എടുക്കുന്നത്. അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ക്ലോറോക്വിൻ മരുന്നിന് ഇപ്പോഴുള്ള ആവശ്യകതയാണ് തങ്ങൾക്ക് പ്രതീക്ഷ നൽകുന്നതെന്ന് പശ്ചിമ ബംഗാൾ ക്വയ്നാ പ്ലാന്റേഷൻ ഡയറക്ടർ സാമുവേൽ റായ് പറഞ്ഞു.
പതിറ്റാണ്ടുകളായി മലേറിയ പ്രതിരോധ മരുന്ന് നിർമ്മാണത്തിനായി ക്വയ്നാ മരത്തിന്റെ തണ്ടുകളും പുറന്തോടുകളുമാണ് ഉപയോഗിച്ചിരുന്നത്. 2016ൽ മരുന്നിന്റെ ആവശ്യകത വർധിച്ചതോടെ മരുന്നിന് ആവശ്യമായ കൃത്രിമമായ ക്വയ്നാ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തു. ഇതോടെ ക്വയ്നാ കർഷകർ പ്രതിസന്ധിയിലായി. എന്നാൽ കൊറോണ വ്യാപനം ആഗോളതലത്തിൽ വ്യാപിക്കുന്നതിനിടെയാണ് വിവിധ ലോകരാജ്യങ്ങൾ ക്ലോറോക്വിൻ മരുന്നുകൾക്കായി ഇന്ത്യയെ സമീപിച്ചത്.
ക്ലോറോക്വിൻ മരുന്നുകളുടെ 70 ശതമാനവും ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ക്വയ്നായിൽ നിന്ന് വേർതിരിക്കുന്ന ക്വിനിൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന പശ്ചിമ ബംഗാളിലെ ഫാക്ടറികൾ 2001 ൽ അടച്ചുപൂട്ടി. ഇപ്പോഴത്തെ സാഹചര്യത്തിൽ ഫാക്ടറികളുടെ പ്രവർത്തനം ഉടൻ തുടങ്ങാൻ കഴിയുമെന്നാണ് ക്വയ്നാ കർഷകർ പറയുന്നത്.
English Summary: Quina farmers in crisis
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.