ചോദ്യങ്ങള്‍- ഉത്തരങ്ങള്‍

അഖില്‍ റാം തോന്നയ്ക്കല്‍
ചോദ്യങ്ങള്‍
1. ഗാന്ധിജിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ കമ്പനിയായ Mont Blanc Limited Edition പേനകള്‍ പുറത്തിറക്കി 241 എണ്ണം. ഈ നമ്പറിന്റെ ചരിത്രപ്രാധാന്യമെന്ത്?
2. രണ്ടാം സമ്മാനക്കാര്‍ക്ക് നല്കുന്ന കമലഗുപ്ത ട്രോഫി, മൂന്നാം സ്ഥാനക്കാര്‍ക്ക് സാംബാഗി ട്രോഫി, ഈ മത്സരത്തിലെ വിജയികള്‍ക്ക് നല്കുന്ന ട്രോഫി ഏത് പേരില്‍ അറിയപ്പെടുന്നു?
3. പ്രതീക്ഷ, അക്ഷയ, പൗര്‍ണമി, ഭാഗ്യനിധി, ധനശ്രീ, കാരുണ്യ ഈ പേരുകളുടെ പൊതുവായ പേരെന്ത്?
4. ഭാരതരത്ന നേടിയ രണ്ട് വിദേശികളാണ് ഉള്ളത്. ആദ്യത്തേത് അതിര്‍ത്തി ഗാന്ധി എന്നറിയപ്പെടുന്ന ഖാന് അബ്ദുള്‍ ഗാഫര്‍ ഖാനാണ്. രണ്ടാമന് ആരാണ്?
5. പെനിബ്ലാക്ക്, സിന്ധ്ടാക്ക് ഇവ എന്താണ്?
6. ഗോള്‍ഡന്‍ ഷവര്‍ ട്രീ എന്ന് അറിയപ്പെടുന്നത്?
7. ടോട്ടല്‍ തീയേറ്റര്‍ എന്ന് പാശ്ചാത്യര്‍ വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
8. കേരളത്തിന് പുറമെ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് മലമുഴക്കി വേഴാമ്പല്‍?
9. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് മുമ്പ് ഏത് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയാണ് അലങ്കരിച്ചിരുന്നത്?
10. രണ്ട് ത്രികോണത്തിന്റെ ആകൃതിയില്‍ ദേശീയ പതാകയുള്ള ലോകത്തിലെ ഏക രാജ്യം?
ഉത്തരം
1. ദണ്ഡിയാത്രയില്‍ ഗാന്ധിജിയും അനുയായികളും സഞ്ചരിച്ച 241 മൈലുകള്‍
2. സന്തോഷ് ട്രോഫി
3. കേരള ലോട്ടറി
4. 1990ല്‍ ഭാരതരത്ന ലഭിച്ച നെല്‍സണ്‍ മണ്ടേല
5. പെനിബ്ലാക്ക് – ലോകത്തിലെ ആദ്യ സ്റ്റാമ്പ്
സിന്ധ്ടാക്ക് – ഇന്ത്യയിലെ ആദ്യ സ്റ്റാമ്പ്
6. കണിക്കൊന്ന
7. കഥകളി
8. അരുണാചല്‍ പ്രദേശ്
9. ബിഹാര്‍
10 നേപ്പാള്‍