കൊച്ചിയിലെ ബിസിനസ് സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കാന്‍ ക്വൊട്ടേഷന്‍ നല്‍കിയതിന് ബന്ധു ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ അറസ്റ്റിലായി. ഏഴ് അംഗ സംഘത്തിലുള്ള മറ്റ് അഞ്ചു പേര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഖത്തറില്‍ ബിസിനസുകാരനായ ഇരിട്ടി എടപ്പുഴ സ്വദേശി മുളന്താനത്ത് ടിന്‍സ് വര്‍ഗീസിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.
ടിന്‍സിന്റെ ഭാര്യസഹോദരന് എറണാകുളം പൂക്കാട്ടുപടി സ്വദേശി ഒലിക്കല്‍ ഷിന്റോ മാത്യു, ഡ്രൈവര്‍ കേളകം ചുങ്കക്കുന്ന് സ്വദേശി മംഗലത്ത് എം ജെ സിജോ എന്നിവരെയാണ് കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ എടപ്പുഴയിലെ വീട്ടിലെത്തിയ ഷിന്റോ ആശുപത്രിയില്‍ കഴിയുന്ന തന്റെ പിതാവിനെ കാണാന്‍ പോകമെന്ന് പറഞ്ഞാണ് ടിന്‍സിനെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്.
ഇതിനിടയില്‍ ഇരിട്ടി കപ്പചേരിയില് വച്ച് മൂന്നുപേര്‍ കൂടി വാഹനത്തില്‍ കയറിയതായും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗുണ്ടകള്‍ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതായും ടിന്‍സ് മൊഴി നല്കി. എറണാകുളത്ത് ടിന്‍സ് വര്‍ഗീസും ഷിന്റോ മാത്യുവും പാര്‍ട്ണര്‍ മാരായ കമ്പനി ഷിന്റോയുടെ പേരില്‍ എഴുതി തരണമെന്ന് പറഞ്ഞാണ് ഭീഷണിപെടുത്തിയത്.
തുടര്‍ന്ന് ടിന്‍സിന്റെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പാസ്പോര്‍ട്ടും തട്ടിയെടുക്കുകയും ബ്ലാങ്ക് ചെക്കിലും പേപ്പറിലും ഒപ്പ് ഇട്ടു വാങ്ങുകയും ചെയ്തു. അതേസമയം ഇവര്‍ സഞ്ചരിച്ച കാര്‍ പെരുവളത്ത് പറമ്പില്‍വച്ച് നിര്‍ത്തിയപ്പോള്‍ അതില്‍ നിന്നും ഇറങ്ങിയോടിയ ടിന്‍സ് ഇരിക്കൂര്‍ സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനം തളിപ്പറമ്പില്‍ വച്ച് പിടികൂടുകയും ഷിന്റോയേയും സിജോയേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.