Web Desk

പത്തനംതിട്ട

June 06, 2020, 1:18 pm

കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന തമിഴ്‌നാട് സ്വദേശി മരിച്ച നിലയിൽ

Janayugom Online

പത്തനംതിട്ടയിൽ കോവിഡ് നിരീക്ഷണത്തിലുള്ളയാളെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് തമിഴ്നാട് മാർത്താണ്ഡം സ്വദേശി യേശുരാജ്.  അടൂർ വയലയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് നിരീക്ഷണത്തിൽ ഇരുന്ന കുഞ്ഞ്  ഇന്ന് രാവിലെ  മരിച്ചു.പാലക്കാട് ചെത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്.ഇന്നലെ രാത്രി 12 മണിയോടെയാണ് കുഞ്ഞ് മരിച്ചത്. സ്രവം പരിശോധനയ്ക്ക് അയച്ചു. 56 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്നു.കോയമ്പത്തൂരിൽ നിന്ന് വന്ന കുഞ്ഞിനെ ശ്വാസതടസ്സത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Eng­lish summary:Quarantined Tamil­nadu Cit­i­zen found dead.

You may also like this video: