Web Desk

കൊല്ലം

February 05, 2020, 3:22 pm

പ്ലസ് വൺ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീ ഡിപ്പിച്ചു: പ്രതി പിടിയിൽ

Janayugom Online

പ്ലസ് വൺ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയി പീ ഡിപ്പിച്ച സംഭവത്തിൽ ഇറച്ചി കച്ചവടക്കാരനായ യുവാവ് അറസ്റ്റിൽ. മാതാവിനെയും അനുജനെയും അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് പെൺകുട്ടിയെ ബലമായി കാറിൽ കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ തെന്മല വിജയഭവത്തിൽ അരുണ്കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെ നാളായി പെൺകുട്ടിയെ അരുൺ കുമാർ ശല്യം ചയ്തു വരികയായിരുന്നു. ഇതേ തുടർന്ന് യുവാവിനെതിരെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് അടക്കം പരാതി നൽകിയിരുന്നു.
കൂവാക്കാട് ആർ പി എൽ എസ്റ്റേറ്റ് ഭാഗത്തായി തിരുവനന്തപുരം- ചെങ്കോട്ട അന്തർസംസ്ഥാന പാതയുടെ വശത്തായി പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് അരുൺകുമാറിനൊപ്പം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. ഇയാളെ റിമാൻഡ് ചെയ്തു.

Eng­lish sum­ma­ry: r a p e case in kol­lam man arrest

you may also like this video