June 30, 2022 Thursday

Latest News

June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022
June 30, 2022

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയില്‍

By Janayugom Webdesk
January 21, 2020

ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയില്‍. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ(26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടനും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാല്‍ മണിയോടെ മെഡിക്കല്‍ കോളജ് ബസ് സ്‌റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന യുവതിയെ വീട്ടിലേക്ക് കൊണ്ട് വിടാമെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.

തൊണ്ടയാട്, മലാപറമ്പ് , ചേവായൂര്‍ ഭാഗങ്ങളില്‍ കറങ്ങി മെഡിക്കല്‍ കോളജ് ഭാഗത്ത് വീണ്ടും എത്തി പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ ബില്‍ഡിങ്ങിന് താഴെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി റോഡരികില്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ജനങ്ങള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള ബാങ്കിന്റെ സിസിടിവി പൊലീസ് സംഘം ആദ്യം പരിശോധിച്ചു. തുടര്‍ന്ന് പ്രതി യുവതിയുമായി സഞ്ചരിച്ച വഴിയിലെ 50ഓളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. വിവിധ ഓണ്‍ലൈന്‍ ഫുഡ് സപ്ലൈ കമ്പനികളുമായി ആശയവിനിമയം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. കൂടാതെ സിറ്റിയിലെ വിവിധഭാഗങ്ങളില്‍ സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞ ഫോട്ടോ കാണിച്ചു കൊടുത്തെങ്കിലും വിശദവിവരങ്ങള്‍ ലഭിക്കാത്തതും യുവതിയില്‍ നിന്ന് പ്രതിയെ കുറിച്ച് യാതൊരു വിധസൂചന ലഭിക്കാത്തതും പൊലീസിനെ കുഴക്കിയിരുന്നു.

എന്നാല്‍, ഇത്തരത്തില്‍ മുന്‍ കേസുകളില്‍ പ്രതികളായവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു. അതില്‍നിന്ന് പ്രതി മുന്‍പ് വടകര സ്‌റ്റേഷനില്‍ കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്ന് ജാമ്യത്തിലിറങ്ങിയ ആളാണെന്നും മനസിലാക്കി. എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങള്‍ കോര്‍ത്തിണക്കി കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി സൈബര്‍സെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ് ‚ഷാലു. എം ‚ഹാദില്‍ കുന്നുമ്മല്‍ മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐ പ്രശോഭ് ‚രാജേന്ദ്രന്‍ മനോജ് വിനോദ്. പി, സുബിന കെ പി എന്നിവരും ഉണ്ടായിരുന്നു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.