Web Desk

കോട്ടയം

January 19, 2021, 9:48 am

നിയമസഭാ തെരഞ്ഞെടുപ്പ് അധ്യക്ഷനായി ഉമ്മൻചാണ്ടി; കോൺഗ്രസിൽ പൊട്ടിത്തെറി

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ട സമിതിയുടെ അധ്യക്ഷനായി മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരഞ്ഞെടുത്തതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കായി ഐ ഗ്രൂപ്പ് രംഗത്തെത്തി. പ്രതിപക്ഷനേതാവിനെ എഴുതിത്തള്ളാൻ ആകില്ലെന്ന് ഐഎൻടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരൻ വ്യക്തമാക്കി. ചെന്നിത്തലയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം. തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലയിൽ നിന്നും ഐൻടിയുസിക്ക് പ്രാതിനിധ്യം വേണം. കോൺഗ്രസ് പരാജയപ്പെട്ടത് തൊഴിലാളികളുടെ ശക്തി അറിയാത്തതുകൊണ്ടാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്നും ചന്ദ്രശേഖരൻ വ്യക്തമാക്കി. 

എം.എം ഹസൻ, തമ്പാനൂർ രവി, എന്നിവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് മാറാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. നിലവിൽ യു ഡി ഫ് കൺവീനറായ എം.എം ഹസന് നിയമസഭാ മത്സര താൽപര്യം വേണ്ട എന്ന തരത്തിൽ കർശന നിർദേശം സോണിയാ ഗാന്ധി നൽകി, ഹസന്റെ വിവാദ പത്ര സമ്മേളനങ്ങളാണ് തദ്ദേശ തിരെഞ്ഞടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയായത് എന്നും വിലയിരുത്തൽ ഉണ്ടായി.

തിരുവനന്തപുരം ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനത്തിലൂടെ പാർട്ടിയെ നശിപ്പിക്കുന്ന തരത്തിൽ നടത്തുന്ന ഇടപെടലുകലാണ് തമ്പാനൂർ രവിക്കു വിനയായത്. വിഭാഗീയ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനും കർശന നിർദേശം ഹൈക്കമാൻഡ് നൽകി.

Eng­lish sum­ma­ry: R chan­dra shekaran on Ramesh chennithala
You may also like this video: