Janayugom Online
rajendran janayugom

ജനയുഗം മുന്‍ ജനറല്‍ എഡിറ്റര്‍ ആര്‍ രാജേന്ദ്രന്‍ അന്തരിച്ചു

Web Desk
Posted on August 19, 2018, 7:39 pm

കൊല്ലം: ജനയുഗം മുന്‍ ജനറല്‍ എഡിറ്റര്‍ കടപ്പാക്കട രാജേന്ദ്ര മന്ദിരത്തില്‍ ആര്‍ രാജേന്ദ്രന്‍(67) നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. സംസ്‌കാരം കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നാളെ വൈകിട്ട് 3.30ന്. 1975 മുതല്‍ ജനയുഗം പത്രാധിപ സമിതി അംഗമായിരുന്നു.
കാല്‍നൂറ്റാണ്ടോളം ജനയുഗത്തില്‍ പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് കേരളമലര്‍ സായാഹ്ന പത്രം കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചു. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന്റെ പ്രസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. എം വി രാഘവന്റെ ജീവിതകഥ ‘ഒരു ജന്മം’ രചിച്ചു. ഏറെനാള്‍ ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു.
പരേതയായ സൂര്യകുമാരിയാണ് ഭാര്യ. മക്കള്‍: സൂരജ്, സൂര്യരാജ്. മരുമകള്‍: അഞ്ജു സൂരജ്(ജര്‍മനി). സഹോദരങ്ങള്‍: ആര്‍ എസ് ബാബു(ചെയര്‍മാന്‍, കേരള മീഡിയ അക്കാഡമി), ആര്‍ രാജീവ്(കേരള കൗമുദി), ബി ഷീല(കൊല്ലം ജില്ലാ സഹകരണ ബാങ്ക്).
സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ എം വി ഗോവിന്ദന്‍, കെ എന്‍ ബാലഗോപാല്‍, കൊല്ലം മേയര്‍ വി രാജേന്ദ്രബാബു, ജനയുഗം കൊല്ലം യൂണിറ്റ് മാനേജര്‍ എ സതീശന്‍ എന്നിവര്‍ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.