നിസ്വാര്‍ത്ഥ പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയ ചരിത്രമാണ് ആർ സുഗതന്റെ ജീവിതകഥ. അരനൂറ്റാണ്ട് മുമ്പ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും പോരാളികൾക്കുമാത്രമല്ല, സാമൂഹ്യരംഗത്തുള്ള സകലർക്കും പ്രേരണാശക്തിയായിരുന്നു അദ്ദേഹം.ത്യാഗിവര്യനായ കമ്മ്യൂണിസ്റ്റ് നേതാവ്, മനുഷ്യസ്നേഹിയായ കമ്മ്യൂണിസ്റ്റ് നേതാവ് എന്നീ ഗുണവിശേഷങ്ങള്‍ സുഗതന് സാറിനുണ്ടായിരുന്നു. ലളിത ജീവിതത്തിന്റെയും ആദർശ നിഷ്ഠയുടെയും ആൾരൂപമായിരുന്നു അദ്ദേഹം.
തന്റെ ചുറ്റുപാടുമുള്ള തൊഴിലാളികളുടെ ദുരിതപൂര്‍ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹത്തെ ചിന്താകുലനാക്കി. ആ കദനകഥകളുടെ സ്വാധീനമാണു സുഗതന് സാറിനെ തൊഴിലാളി പ്രവര്‍ത്തകനാക്കി മാറ്റിയത്. അദ്ദേഹം ആദ്യത്തെ തൊഴിലാളിവര്‍ഗ്ഗ സംഘടനയായ തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ സാരഥിയായി. തുടര്‍ന്ന് പുന്നപ്ര- വയലാര്‍ അടക്കമുളള വലുതും ചെറുതുമായ ഒട്ടേറെ സമരങ്ങളുടെ മുന്നണിപ്പോരാളിയായി. 1957 ലെ ആദ്യകേരള നിയമസഭയില്‍ സുഗതന് സാര്‍ അംഗമായിരുന്നു . എന്നാൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും തൊഴിലാളിവര്‍ഗത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി 1957 ല്‍ ഒരിക്കല്‍ മാത്രമാണ് ആ സ്ഥാനം അദ്ദേഹം ഏറ്റെടുത്തത്. പിന്നീട് ഒരിക്കലും കൂടുതല്‍ സ്ഥാനമാനങ്ങള്‍ ഏറ്റടുക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആര് സുഗതനെ പോലെയുളളവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളും ത്യാഗസന്നദ്ധതയും എല്ലാ തലമുറയ്ക്കുമുള്ള പാഠപുസ്തകമാക്കേണ്ടതാണ്.
English summary;r sugathan memmory
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.