കോളജ് വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ തമിഴ്‌നാട്ടിലേക്ക് തട്ടികൊണ്ടു പോയി പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ പിടിയിൽ. മൂന്നാർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷെയ്ക്ക് രാജ് ബാബു (23), സഹായി മൂന്നാറിലെ കോൾ സെന്റർ ജീവനക്കാരൻ രാഹൂൽ ഗൗതം (23) എന്നിവരെയാണ് മറയൂർ പൊലീസ് സംഘം തമിഴ്‌നാട് ശങ്കരൻകോവിലിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
ജനുവരി 13 നാണ് പ്രതികൾ കോളേജിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ഒന്നാം വർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയെ കാറിൽ കയറ്റി കൊണ്ടുപോയത്. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മറയൂർ എസ് ഐ ജി അജയകുമാർ,റ്റി എം അബ്ബാസ്, അനുമോഹൻ, അനുകുമാർ,ലിനിത പോൾ എന്നിവരുടെനേതൃത്വത്തിലുള്ള സംഘം പ്രതികളെയും പെൺകുട്ടിയെയും ശങ്കരൻകോവിലിൽ നിന്നും
കസ്റ്റഡിയിലെടുത്തത്. വനിത പിങ്ക് പെട്രോൾ എസ് ഐ സുമതി പെൺകുട്ടിയുടെമൊഴി എടുത്തു. ഷെയ്ക്ക് രാജ്ബാബുവുമായി പെൺകുട്ടി ഒരു വർഷമായി പ്രണയത്തിലായിരുന്നു എന്ന് മൊഴിയിൽ പറയുന്നു. ഇവർ പെൺകുട്ടിയെ കടത്തികൊണ്ടു പോകുവാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.