11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024
September 6, 2024
September 4, 2024

മഹാരാഷ്ട്രയിൽ വീണ്ടും ബലാ ത്സംഗം: 12 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ 42 കാരൻ അറസ്റ്റിൽ

Janayugom Webdesk
പാൽഘഡ്
August 25, 2024 3:05 pm

മഹാരാഷ്ട്രയിലെ പാൽഘഡ് ജില്ലയിൽ അയല്‍വാസിയായ 12 കാരിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയ 42 കാരൻ അറസ്റ്റിലായി. താരാപൂർ സ്വദേശിയായ രാമ ഗണപത് ഭോയർ എന്നയാളാണ് അറസ്റ്റിലായത്.

പെൺകുട്ടി വീട്ടില്‍ തനിച്ചാണെന്നറിഞ്ഞ് ഭോയർ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതിനുപിന്നാലെ ഭോയര്‍ വീട്ടില്‍നിന്നും ഇറങ്ങിയോടി. 

ഭോയറിനെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 64 (ബലാത്സംഗം), കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമം എന്നിവ പ്രകാരം പൊലീസ് കേസെടുത്തു.

ബദ്ലാപൂരില്‍ രണ്ട് നഴ്സറി വിദ്യാര്‍ത്ഥിനികളെ സ്കൂള്‍ ജീവനക്കാരൻ ലൈംഗികാതിക്രമത്തിനിരയാക്കിയതില്‍ വൻ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് മറ്റൊരു കേസ് കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.