കണ്ണൂർ: വിവാഹ വീട്ടിലെ തിരക്കിനിടയില്‍ ആറു വയസുകാരിയെ വീടിന്റെ ടെറസിന് മുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ചാലില്‍ മട്ടാമ്ബ്രം സ്വദേശി പുതിയപുരയില്‍ ആസിഫിനെ (26) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. തലശ്ശേരി ചേറ്റംകുന്നിലെ വിവാഹ സല്‍ക്കാരത്തിനിടെയാണ് പ്രതി ആറു വയസ്സുകാരിയെ ടെറസിന് മുകളില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംഭവം ചിലരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇയാളെ പിടികൂടുകയായിരുന്നു. തലശേരി കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.