പരസ്യമായി അപമാനിച്ചതിന് പ്രതികാരമായി 28 കാരിയെ പീഡി പ്പിക്കാൻ ശ്രമം. 55 കാരൻ പിടിയിലായി. ബെംഗളൂരു മകേനഹള്ളി സ്വദേശി രംഗനാഥിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ബെംഗളൂരു-തുമകുരു മെയിന്‍ റോഡിലെ സോംപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്കടുത്ത് ജോലി ചെയ്തിരുന്ന യുവതിയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്.
തിങ്കളാഴ്ച രാവിലെ ഓഫീസിലേക്ക് പോകുകയായിരുന്ന യുവതിയെ രംഗനാഥ കളിയാക്കിയിരുന്നു. സംഭവം ആവര്‍ത്തിച്ചാല്‍ ചെരുപ്പിന് അടിമേടിക്കുമെന്ന് യുവതി രംഗനാഥിന് പരസ്യമായി മുന്നറിയിപ്പും നല്‍കി. യുവതിയുടെ പ്രതികരണത്തിൽ അപമാനിതനായ രംഗനാഥ യുവതിയെ ബലാ ത്സംഗം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതെ തുടർന്ന് യുവതി എവിടെയാണ് ജോലി ചെയ്യുന്നതെന്നും ഏതുവഴിയാണ് ഓഫീസിലേക്ക് പോകുന്നതെന്നും രംഗനാഥ മനസ്സിലാക്കി. തിങ്കളാഴ്ച വൈകുന്നേരം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ രംഗനാഥ യുവതിയെ ലക്ഷ്യമിട്ട് കാത്തുനിന്നു. യുവതി സ്ഥലത്തെത്തിയ ഉടനെ രംഗനാഥ അവരെ ബലമായി തോളിലെടുത്ത് ഇടുങ്ങിയ സ്ഥലത്തേക്ക് കൊണ്ടുപോയി. തുടർന്ന് തന്നെ അപമാനിച്ചതിന് പ്രതികാരമായി ബലാ ത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ഓടി രക്ഷപ്പെട്ട യുവതിയെ ഒരു വഴിയാത്രക്കാരി കാണുകയും അവർ സഹായത്തിനായി എത്തുകയുമായിരുന്നു. എന്നാൽ യുവതിയുടെ പുറകെ ഓടിയെത്തിയ രംഗനാഥ വഴിയാത്രക്കാരിയെ കണ്ടപാടെ ഓടി രക്ഷപ്പെട്ടു. ഇതിനിടെ സംഭവത്തെക്കുറിച്ചറിഞ്ഞ യാത്രക്കാര്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ എല്പ്പിക്കുകയായിരുന്നു. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
English Summary; ra pe attempt, 55 year old man arrested
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.