ആലപ്പുഴ: സ്ത്രീക്കു നേരെ പീഡനശ്രമം. ആലപ്പുഴ നഗരമധ്യത്തിലാണ് സംഭവം. ആലപ്പുഴയിൽ ജോലിതേടിയെത്തിയ നാടോടി സ്ത്രീക്കെതിരെയാണ് പീഡനശ്രമം നടന്നത്. രാജസ്ഥാന് സ്വദേശിയായ യുവതിക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്. ഇവരുടെ നാല് വയസുള്ള കുട്ടിയുടെ തലയ്ക്കടിയേറ്റിട്ടുണ്ട്.
ജില്ലാ കോടതിക്ക് എതിര്‍വശമുള്ള കടയിലെ ജീവനക്കാരനായ കൊടുങ്ങല്ലൂര്‍ സ്വദേശി വിനോദാണ് യുവതിയെയും കുട്ടിയെയും ആക്രമിച്ചത്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ത്രീയെയും കുട്ടിയെയും പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
you may also like this video