ബിജെപി എംഎല്‍എയ്ക്കെതിരെ ലൈം ഗിക പീഡനപരാതിയുമായി യുവതി. ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപതിക്കും മറ്റ് ആറ് പേർക്കെതിരെയുമാണ് പരാതി.
ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. 2007 ലാണ് യുവതിയുടെ ഭർത്താവ് മരിക്കുന്നത്. ശേഷം 2014 ൽ ബിജെപി എംഎല്‍എ രവീന്ദ്രനാഥ് ത്രിപതിയുടെ ബന്ധുവുമായി പരിചയത്തിലാകുകയും ഇയാൾ വിവാഹവാഗ്ദാനം നൽകി വർഷങ്ങളോളം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.
2017 ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ എംഎല്‍എയുടെ ബന്ധുവായ വ്യക്തി ഒരു മാസത്തോളം കാലം ഭദോഹിയിലെ ഒരു ഹോട്ടലില്‍ പൂട്ടിയിടുകയും അവിടെ വച്ച് തന്നെ എംഎല്‍എ ത്രിപതിയും മറ്റ് ബന്ധുക്കളും പീഡിപ്പിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് ഓഫീസര്‍ റാം ബാദന്‍ സിംഗ് വ്യക്തമാക്കി.
English Summary: Ra pe case against BJP mla Raveendranath Tripathi.
you may also like this video;