കൈകള്‍ കയര്‍ ഉപയോഗിച്ച് കൂട്ടിക്കെട്ടി കല്ലുകൊണ്ട് മുഖം തകര്‍ത്ത നിലയില്‍ പൂര്‍ണ നഗ്നയായി യുവതിയുടെ മൃതദേഹം കലുങ്കിനടിയില്‍നിന്നും കണ്ടെത്തി. ഹൈദരാബാദിലെ ചവാലയിലാണ് സംഭവം. ലൈംഗീകമായി പീഡിപ്പിച്ച ശേഷം കൊന്നതാണെന്ന് സംശയിക്കുന്നു. 25–30 വയസ് തോന്നിക്കുന്ന യുവതിയുടെ ശരീരം ചൊവ്വാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.
മറ്റെവിടെയിങ്കിലും കൃത്യം നടത്തിയ ശേഷം മൃതദേഹം കലുങ്കിനടിയില്‍ കൊണ്ടിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. ഇവരുടെ ശരീരത്തിലെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. നവംബര്‍ 27ന് സമാനസാഹചര്യത്തില്‍ ഹൈദരാബാദിലെ ഇരുപത്തിയേഴുകാരിയായ വെറ്ററിനറി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാലത്തിന് കീഴിലിട്ട് കത്തിച്ചെന്നാണ് കേസ്. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. പിന്നീട് തെളിവെടുപ്പിനിടെ നാല് പ്രതികളെയും ഏറ്റുമുട്ടലിലൂടെ പൊലീസ് കൊലപ്പെടുത്തുകയും ചെയ്തു.
English Summary:Ra pe case in hydarabad
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.