Web Desk

കൊച്ചി

October 27, 2020, 5:47 pm

സ്വര്‍ണക്കടത്ത്; റബിന്‍സ് ഹമീദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Janayugom Online

തിരുനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റബിന്‍സ് ഹമീദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് റബിന്‍സിനെ എന്‍ഐഎ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്. 2013 ലും 2014 ലും ഇയാള്‍ സ്വര്‍ണക്കടത്ത് നടത്തി. ഇയാള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. ജൂലൈയില്‍ അറസ്റ്റിലായ റബിന്‍സ് ഒക്ടോബര്‍ 25 വരെ യുഎഇ ജയിലില്‍ ആയിരുന്നു.

റബിൻസിനെ യുഎഇ നാടുകടത്തുകയായിരുന്നു .അവിടെ കസ്റ്റഡിയിൽ കഴിയുകയായിരുന്ന മൂവാറ്റുപുഴ സ്വദേശിയായ റബിന്‍സ് കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നാടുകടത്തപെട്ടത്‌ .ഇന്നലെ വൈകീട്ട് എയർ ഇന്ത്യ വിമാനത്തിലാണ് റബിന്‍സ് എത്തിയത് .ഉയർന്ന എൻ ഐ എ ഉദ്യോഗസ്ഥർ എത്തി കസ്റ്റഡിയിലെടുത്തു കൊച്ചി ഓഫീസിലേയ്ക്ക് കൊണ്ടുപോയി .ഈ കേസിലെ അഞ്ച് പ്രതികളാണ് യു എ ഇയിൽ ഉള്ളത് .ഇതിൽ ഫൈസൽ ഫരീദ് ഇപ്പോഴും യു എ ഇ കസ്റ്റഡിയിലാണ്.
Eng­lish sum­ma­ry: Rabins sent to NIA custody
You may also like this video: