വയനാട് വെള്ളമുണ്ടയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട അധ്യാപികയോട് മാനേജ്മെന്റിന്റെ ജാതീയ വിവേചനം. സംഭവത്തെ തുടര്‍ന്ന് അധ്യാപിക പട്ടികവര്‍ഗ വകുപ്പ് മന്ത്രിക്കും എംഎല്‍എക്കും പരാതി നല്കി. വെള്ളമുണ്ട എ യുപി സ്കൂളിലെ ഗോത്രവിഭാഗം സ്പെഷല്‍ ടീച്ചറായ കെ ആര് ഉഷയാണ് പരാതി നല്‍കിയത്.
2017 മുതല്‍ വെള്ളമുണ്ട എയുപി സ്കൂളിലെ ടീച്ചറായി വര്‍ക്ക് ചെയ്യുകയാണ് ഉഷ. മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് നിരന്തരം ജാതിവിവേചനം കാട്ടി അപമാനിക്കല്‍ ഉണ്ടായതോടെയാണ് ഉഷ പരാതി നല്‍കിയത്. ജൂലൈ മാസം പത്താം തീയതി നടന്ന അധ്യാപകരുടെയും മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗത്തില്‍ നിന്ന് തന്നെ മാനേജര്‍ ഇറക്കിവിട്ടതായി ഉഷ പരാതിയില്‍ പറയുന്നു.
മാത്രമല്ല അധ്യാപകദിനത്തില്‍ അധ്യാപകരെ ആദരിക്കുന്ന ചടങ്ങില്‍ നിന്നും മനപ്പൂര്‍വ്വം തന്നെ മാറ്റി നിര്‍ത്താന്‍ ശ്രമം ഉണ്ടാവുകയും ഒടുവില്‍ അധ്യാപകരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് തന്നെ പങ്കെടുപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ജനുവരി രണ്ടിന് സ്റ്റാഫ് ടൂറില്‍ തന്നെ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമം നടന്നു. ഇതുമൂലം താന്‍ കടുത്ത മാനസിക വിഷമത്തിലാണെന്നും ഇനിയാര്‍ക്കും ഇത്തരത്തില്‍ ദുരനുഭവം ഉണ്ടാകരുതെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മന്ത്രിക്കും എംഎല്‍എയ്ക്കും നല്കിയ പരാതിയില്‍ പറയുന്നു.
YOU MAY ALSO LIKE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.