20 April 2024, Saturday

കുരങ്ങിനെപ്പോലെ ചെയ്യരുത്: വിനീഷ്യസിത്തിന്റെ ഗോളാഘോഷത്തിനെതിരെ വംശീയാധിക്ഷേപം

Janayugom Webdesk
സാവോ പൗലോ
September 18, 2022 7:14 pm

റയല്‍ മഡ്രിഡിന്റെ ബ്രസീലിയന്‍ ഫുട്ബോള്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെ വംശീയാധിക്ഷേപം നടത്തി സ്പാനിഷ് ഫുട്ബോള്‍ ഏജന്റ്സ് അസോസിയേഷന്‍ മേധാവി പെഡ്രോ ബ്രാവോ. ഗോള്‍ നേടിയ ശേഷം വിനീഷ്യസ് നടത്തിയ ന‍ൃത്തത്തിനെയാണ് ബ്രാവോ പരിഹസിച്ചത്. സ്പെയിനില്‍ നിങ്ങള്‍ എതിരാളികളെ ബഹുമാനിക്കണമെന്നും കുരങ്ങിനെപ്പോലെ ചെയ്യരുതെന്നുമായിരുന്നു ബ്രാവോയുടെ ആക്ഷേപം. ഒരു ടിവി പരിപാടിക്കിടെയാണ് ബ്രാവോ ആക്ഷേപം നടത്തിയത്.

സംഭവം വിവാദമായതോടെ വിനീഷ്യസിന് പിന്തുണയുമായി പെലെയും നെയ്മറും അടക്കമുള്ളവര്‍ രംഗത്തെത്തി. സംഭവത്തില്‍ ബ്രസീല്‍ ശക്തമായ പ്രതിഷേധം അറിയിച്ചതോടെ ബ്രാവോ മാപ്പ് പറയുകയും ചെയ്തു.

ഒരു കറുത്ത ബ്രസീലിന്‍ താരം സന്തോഷിക്കുന്നത് യൂറോപ്പില്‍ ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിഷയത്തില്‍ വിനീഷ്യസും പ്രതികരിച്ചു. ഗോള്‍നേട്ടം നൃത്തംചെയ്ത് ആഘോഷിക്കുന്ന ആദ്യത്തെയാളല്ല താന്‍. റൊണാള്‍ഡീന്യോ, നെയ്മര്‍, ലൂക്കാസ് പക്വേറ്റ, അന്റോയിന്‍ ഗ്രീസ്മാന്‍, ജോവോ ഫെലിക്സ് തുടങ്ങിവരൊക്കെ ഇങ്ങനെ ചെയ്തിട്ടുണ്ട്. ലോകത്തിന്റെ സാംസ്‌കാരിക വൈവിധ്യമാണ് ഇവിടെ കാണുന്നതെന്നും വിനീഷ്യസ് പറഞ്ഞു.

Eng­lish Sum­ma­ry: Racism against Vinicius
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.