June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഹിജാബ് ധരിച്ച ജീവനക്കാരിക്ക് നേരെ വംശീയത; തക്ക മറുപടിയുമായി ഐക്കിയ

By Janayugom Webdesk
February 9, 2020

ഉപഭോക്താവിൻറെ ഇസ്ലാമോഫോബിയക്ക് തക്കതായ മറുപടി നൽകി അഭിനന്ദനമേറ്റുവാങ്ങുകയാണ് സ്വീഡിഷ് വീട്ടുപകരണ നിർമാണ കമ്പനിയായ ഐക്കിയ. ‘ഹിജാബ് ധരിച്ച കാഷ്യറെ കാണേണ്ടിവന്നതിൽ നിരാശയുണ്ട്. ഇനി ഞാനീ കടയിലേക്ക് വരില്ല’ എന്നായിരുന്നു ഒരു ഉപഭോക്താവ് ഓൺലൈനിലെ കസ്റ്റമർ റിവ്യൂ സെക്ഷനിൽ എഴുതിയത്. ഇതിനാണ് കമ്പനി മറുപടി നൽകിയത്. മത‑ദേശീയ‑ലിംഗഭേദമില്ലാതെ ശരിയായ മൂല്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന കമ്പനിയാണ് ഞങ്ങളുടേത്. ഒരാളെ വസ്ത്രത്തിൻറെ പേരിൽ വിലയിരുത്തുന്നതിന് മുൻപ് അയാളെ കുറിച്ച് നിങ്ങൾ മനസിലാക്കേണ്ടതുണ്ട്. നിങ്ങളുടെ വിവേചനപരമായ അഭിപ്രായത്തെ ഞങ്ങൾ ഒരിക്കലും സ്വാഗതം ചെയ്യുന്നില്ല.

നിങ്ങൾക്ക് ഇത്തരമൊരു അഭിപ്രായം ഉണ്ടാകാമെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കുന്നതിലൂടെ നിങ്ങളെ നിയമത്തിൻറെ മുന്നിൽ തുറന്നുകാട്ടുകയാണ്. ഇത്തരം ചിന്തകളുമായി നിങ്ങൾ ഒരിക്കൽ കൂടി ഞങ്ങളുടെ സ്ഥാപനത്തിലെത്തില്ലെന്നത് ഞങ്ങളെ ഒരുതരത്തിലും വ്യസനിപ്പിക്കുന്ന കാര്യമല്ല’ ‑ഐക്കിയ ഉപഭോക്താവിന് മറുപടി നൽകി. ഐക്കിയയുടെ നിലപാടിന് നിറഞ്ഞ കയ്യടിയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

Eng­lish summary:Racism towards employ­ee wear­ing hijab

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.