Web Desk

സിഡ്നി

January 09, 2021, 5:16 pm

സിറാജിനും ബുറയ്ക്കും എതിരേ വംശീയാധിക്ഷേപം; ഇന്ത്യ പരാതി നല്‍കി

Janayugom Online

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ വംശീയാധിക്ഷേപം. മൂന്നാം ദിവസത്തെ അവസാന സെഷനിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുന്ന സമയത്താണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ഒരു കൂട്ടം കാണികള്‍ താരങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു. ഇന്ത്യന്‍ പേസര്‍മാര്‍ക്ക് നേരെ നടന്ന അധിക്ഷേപം ക്യാപ്റ്റന്‍ രഹാനെ ഉള്‍പ്പടെയുള്ളവുരുടെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് ഇന്ത്യന്‍ ടീം ഔദ്യോഗികമായി ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് പരാതി നല്‍കി.

Eng­lish sum­ma­ry: Racist com­ments against Mohammed sir­aj and Bumrah

You may also like this video: