തമ്പ്രാൻ തൊടുത്തത് മലരമ്പ് തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ് ; മലയാളികൾ നെഞ്ചിലേറ്റിയ ഈ ഗാനത്തിലെ നായിക വിട പറഞ്ഞു

Web Desk
Posted on October 20, 2019, 10:03 pm

പ്രശസ്ത സിനിമാ അഭിനേത്രി രാധാമണി  ചെന്നൈയിൽ അന്തരിച്ചു. ഏറെ നാളായി രോഗ ബാധിതയായിരുന്നു. കഴിഞ്ഞ വാരം സാംസ്കാരിക ക്ഷേമനിധി ചികിത്സാച്ചിലവിനായി ഒരു ലക്ഷം രൂപ നൽകിയിരുന്നു. തിലകൻ ആദ്യമായി അഭിനയിച്ച പെരിയാറിൽ തിലകന്റെ സഹോദരിയായി രാധാമണി വേഷമിട്ടു. സിന്ദരച്ചെപ്പിലെ തമ്പ്രാൻ തൊടുത്തത് മലരമ്പ് പാടി അഭിനയിച്ചത് രാധാമണിയാണ്.