സമയം വൈകീട്ട് മൂന്നുമണി കഴിഞ്ഞു. കൊച്ചി നഗരത്തിലെ ചാത്യാത് റോഡിൽ അക്ഷമ രായി നിൽക്കുകയാണ് സ്നോഫ്ലേക്ക്സ്, മമ്മ, ചോട്ടൂ, ബ്ലാക്കി തുടങ്ങിയവർ. റോഡിന്റെ അങ്ങേ തലയ്ക്കൽ വെള്ള ഇന്നോവ കണ്ടതോടെ അക്ഷമയോടെ അവർ മുരണ്ടു. കാറിൽ നിന്നിറങ്ങിയ യുവതിക്ക് ചുറ്റും നൃത്തം വെയ്ക്കുകയും, രണ്ട് കാലിൽ നിന്ന് വണങ്ങുകയും ചെയ്തുകൊണ്ട് അവര് അടുത്തുകൂടി. കാറിൽ നിന്നിറങ്ങിയ യുവതി നിരത്തിയ പ്ലേറ്റുകളിൽ ചോറ് വിളംബി കഴിക്കാൻ ഒരുങ്ങുമ്പോൾ കുറച്ചു അതിഥികളെത്തി പിന്നെ അവരുമായി വഴക്കായി. ഇക്കാര്യത്തിലും യുവതി ഇടപെട്ടതോടെ സമരിയായി. ഇത് നഗരത്തിലെ പലയിടങ്ങളിലായി നിത്യം കാണുന്ന കാഴ്ച. ആദ്യം പറഞ്ഞ പേരുകാരെല്ലാം നായ്ക്കളാണ്. ഇവർക്ക് ഭക്ഷണവുമായി എത്തിയ യുവതി മുംബൈ സ്വദേശി രാധികയാണ്. കഴിഞ്ഞ ലോക്കുഡൗൺ തുടങ്ങുന്നതിന് ഏതാനും മാസം മുൻപാണ് രാധിക ഈ പട്ടിയൂട്ട് തുടങ്ങിയത്.
അരിയും ചിക്കനും മഞ്ഞൾ ചേർത്ത് വേവിച്ചാണ് നൽകുന്നത്. ഇതിനൊപ്പം ഗ്ലൂക്കോസ് ബിസ്ക്കറ്റും, ഡോഗ്ഫുഡും കരുതും. അപ്രതീക്ഷിതമായി എത്തുന്ന അതിഥികൾ പോലും വെറും വയറോടെ മടങ്ങില്ല. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഇവരുടെ രോഗത്തിനായി ഡോക്ടര്മാരെ കണ്ട് ചിലർക്കെല്ലാം മരുന്നും നൽകുന്നുണ്ട്. ഇതിനപ്പുറം രാത്രികാലങ്ങളിൽ റോഡിൽ ഇറങ്ങി കറങ്ങുന്ന പട്ടികുട്ടന്മാർ വാഹനാപകടത്തിൽ പെടാതിരിക്കാൻ റിഫ്ളക്ടീവ് കോളർ ഇവർക്കെല്ലാം ഇട്ടു കൊടുത്തിട്ടുണ്ട്. കോളർ അപ്പ് കൊച്ചിൻ എന്ന പദ്ധതി പ്രകാരം 500 ലധികം നായ്ക്കൾ കോളറണിഞ്ഞു കഴിഞ്ഞു. മഴയും വെയിലും കടന്നു ഈ കാറിന്റെ ഹോണിനായി ഇവർ കാത്തുനിൽക്കും, അൽപ്പം വൈകിയാൽ റോഡിൻറെ ഒരു വശത്തുനിന്നുള്ളവർ മറുഭാഗത്തെത്തുമ്പോൾ ചെറിയ യുദ്ധം നടക്കുമെങ്കിലും ഇക്കാര്യത്തിൽ രാധിക പറയുന്നതിനപ്പുറം ഒരു കുര ഉയരില്ല. നഗരം മുഴുവൻ അടയുമ്പോഴും ഈ മിണ്ടാപ്രാണികൾ വയറുനിറച്ചാണ് കഴിയുന്നത്. രാധിക മാത്രമല്ല വേറെയും ചില സുമനസുകൾ ഇവർക്കായി അന്നം വിളമ്പുന്നുണ്ട്.
Summary: Radhika’s dog feeding gores viral during second lockdown
You may like this video also