19 April 2024, Friday

യുഎസ് ഓപ്പണ്‍; വനിതാ സിംഗിള്‍സ് കിരീടം എമ്മ റാഡുകാനുവിന്

Janayugom Webdesk
September 12, 2021 8:46 am

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനിവിന്. ഫൈനലിൽ കാനഡ ലെയ്‌ന ഫെർനാണ്ടസിനെ തോൽപ്പിച്ചാണ് കിരീടനേട്ടം. ചരിത്ര നേട്ടത്തോടെയാണ് എമ്മ റാഡുകാനുവിന്റെ വിജയം.

44 വർഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് താരം വനിതാ സിംഗിൾസ് ചാമ്പ്യൻ ആകുന്നത്. സ്‌കോർ 6 – 4, 6 ‑3. ടൂർണമെന്റിലെ ഒരു സെറ്റ് പോലും എമ്മ റാഡുകാനു നഷ്ടപ്പെടുത്താതെയാണ് കിരീട നേട്ടം. ഒളിമ്പിക് ചാമ്പ്യൻ കാനഡയുടെ ബെലിൻഡ ബെൻസിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡു ഫൈനൽ പ്രവേശനം സാധ്യമാക്കിയത്.

നേരത്തെ യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോർഡും എമ്മ സ്വന്തമാക്കിയിരുന്നു. ആദ്യ 100 റാങ്കിന് പുറത്തു നിന്ന് യോഗ്യതാ മൽസരങ്ങൾ കളിച്ച് യുഎസ് ഓപ്പണിലെത്തിയ താരമാണ് എമ്മ.
eng­lish summary;Emma Radukanu wins wom­en’s sin­gles in US Open
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.