March 28, 2023 Tuesday

റാഫേൽ നദാലിന് മെക്സിക്കൻ ഓപ്പൺ കിരീടം

Janayugom Webdesk
മെക്സിക്കോ
March 1, 2020 11:07 pm

മെക്സിക്കോ ഓപ്പൺ കിരീടം സ്വന്തമാക്കി ലോക രണ്ടാം നമ്പർ താരം റാഫേൽ നദാൽ. ഒന്നാം സീഡ് ആയ നദാല്‍ സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം ടൈയ്‌ലര്‍ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കിരീട നേട്ടം. സ്‌കോര്‍ 6–3, 6–2. ഈ വര്‍ഷത്തെ നദാലിന്റെ ആദ്യ കിരീട നേട്ടമാണ്. കഴിഞ്ഞ മാസം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതിന് പിന്നാലെ മെക്‌സിക്കോ ഓപ്പണിലെത്തിയ താരം ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് കിരീടം ചൂടുന്നത്. കൂടാതെ ഒരു സെറ്റ് പോലും കൈവിടാതെ നദാല്‍ നേടുന്ന 27 മത്തെ കിരീടം കൂടിയാണ് ഇത്. ഹാര്‍ഡ് കോര്‍ട്ടില്‍ ഉയര്‍ത്തുന്ന 22 മത്തെ കിരീടവും. ഇതോടെ ഹാര്‍ഡ് കോര്‍ട്ടില്‍ മകെന്‍റോക്കി­നൊ­പ്പം ഒ­പ്പം ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന പത്താമത്തെ താരം കൂ­ടിയായി നദാല്‍ മാറി. മൂന്നാം വട്ടമാണ് നദാല്‍ മെ­ക്സിക്കോ ഓപ്പണ്‍ കിരീടം നേടുന്നത്. 2013, 2005ലുമാണ് നദാല്‍ ഇതിന് മുന്‍പ് ഇവിടെ ചാമ്പ്യനായത്. 19 വട്ടം ഗ്രാന്‍ഡ്സ്ലാമില്‍ മുത്തമിട്ട താരത്തിന്റെ 85-ാം കരിയര്‍ കിരീടമാണ് ഇത്.

ENGLISH SUMMARY: Rafael Nadal wins the Mex­i­can Open

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.