Janayugom Online
French Rafale fighter jet AFP

റഫാല്‍ ഇടപാട്: വിശദമായ അന്വേഷണത്തിന് മോഡി സര്‍ക്കാര്‍ തയ്യാറകണമെന്ന് പി ചിദംബരം

Web Desk
Posted on August 26, 2018, 8:58 pm

മുസഫര്‍പൂര്‍: റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് തുറന്ന ചര്‍ച്ചയ്ക്കും വിശദമായ അന്വേഷണത്തിനും മോഡി സര്‍ക്കാര്‍ തയ്യാറകണമെന്ന് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ പാലിക്കേണ്ട എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തി. നിരവധി കമ്മിറ്റികളെ അവഗണിച്ചാണ് ഫ്രഞ്ച് കമ്പനിയുമായി കരാര്‍ ഉറപ്പിച്ചത്.

റഫാല്‍ ഇടുപാടില്‍ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതിയെ വിശ്വാസത്തിലെടുക്കാന്‍ മോഡി തയ്യാറായില്ല. യുപിഎ സര്‍ക്കാര്‍ ഒപ്പിട്ടതില്‍ നിന്നും വളരെ ഉയര്‍ന്ന തുകയ്ക്കാണ് യുദ്ധവിമാനകരാര്‍ മോഡി സര്‍ക്കാര്‍ ഒപ്പിട്ടത്. യുപിഎ സര്‍ക്കാര്‍ ഒരോ വിമാനത്തിനും 526 കോടി രൂപ വില നിശ്ചയിച്ചാണ് കരാര്‍ ഒപ്പിട്ടത്. എന്നാല്‍ മോഡി സര്‍ക്കാര്‍ ഇത് 1670 കോടി ആയി വര്‍ധിപ്പിച്ചു. ഇത്രമാത്രം വില വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിടാനുള്ള കാരണം മോഡി സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.