ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി റാഫേൽ വിമാന ഇടപാടെന്ന് കോൺഗ്രസ്

ദില്ലി: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി മാത്രമല്ല, രാജ്യസുരക്ഷയെ അപകടത്തിലാക്കുന്നതുമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയ റാഫേല്‍ വിമാന ഇടപാടെന്ന് കോണ്‍ഗ്രസ്. ചട്ടങ്ങൾ പാലിച്ചു വിദേശകാര്യവിദേശകാര്യ, പ്രതിരോധ മന്ത്രിമാര്‍ പ്രതിരോധ സെക്രട്ടറി, വിദഗ്ധര്‍ തുടങ്ങിയവരെ അറിയിക്കാതെയും ടെന്‍ഡര്‍ വിളിക്കാതെയുമാണ് കൂടിയ വിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് യുദ്ധവിമാനങ്ങള്‍ വാങ്ങിയ കരാര്‍ നടപ്പാക്കിയതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഫ്രാന്‍സില്‍നിന്ന് 36 യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ 12,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടായി.മൊത്തം 7500 കോടിയുടെ കരാറാണ് ഇത്തരത്തില്‍ ക്രമരഹിതമായി മോദി ഒപ്പിട്ടതെന്നത് നടുക്കമുണ്ടാക്കുന്നു. ഈജിപ്തും ഖത്തറും റഫാല്‍ വിമാനം വാങ്ങിയതിനേക്കാള്‍ ഓരോ വിമാനത്തിനും 351 കോടി രൂപയാണ് ഇന്ത്യ കൂടുതല്‍ നല്‍കിയത്. ഒരു ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ പ്രതിരോധമന്ത്രിയെ പോലും ഒഴിവാക്കി പ്രധാനമന്ത്രി നേരിട്ട് പാരീസില്‍ ചെന്നാണ് കരാര്‍ ഒപ്പുവച്ചതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
റഫാല്‍ വിമാന ഇടപാട്, കര്‍ഷക പ്രശ്നം, പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങിയ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കും. കേന്ദ്രസര്‍ക്കാരിന് ജനങ്ങളെ കബളിപ്പിച്ച് ഇനിയും മുന്നോട്ടു പോകാനാകില്ല. തന്റേടമുണ്ടെങ്കില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.