റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ പാകിസ്താന്‍ പൈലറ്റുമാര്‍ക്ക് പരിശീലനം ലഭിച്ചതായി റിപ്പോർട്ട്

Web Desk
Posted on April 11, 2019, 4:04 pm

ഖത്തര്‍ എയര്‍ഫോഴ്‌സ് വാങ്ങിയ റാഫേല്‍ വിമാനങ്ങള്‍ പറപ്പിക്കാന്‍ ഫ്രാന്‍സില്‍ വച്ച് പാകിസ്താനി എക്‌സ്ചേഞ്ച് പൈലറ്റുമാര്‍ പരിശീലനം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.ഖത്തറിന് ആദ്യ വിമാനം ഫെബ്രുവരിയിലാണ് ഫ്രാന്‍സ് കൈമാറിയത്. 2017 നവംബറില്‍ ഖത്തറില്‍ ആദ്യം പരിശീലനം നേടിയ ബാച്ച് പാകിസ്താനി എക്‌സ്‌ചേഞ്ച് പൈലറ്റുമാരായിരുന്നു.

ഇന്ത്യയുടേയും ഖത്തറിന്റേയും റാഫേല്‍ വിമാനങ്ങള്‍ മെറ്റിയോര്‍ അള്‍ട്ര ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈല്‍ ഉള്‍ക്കൊള്ളുന്നവയാണ്.

എന്നാൽ ഇതേക്കുറിച്ച് അറിയില്ലെന്നാണ് റാഫേല്‍ നിര്‍മ്മാതാക്കളായ ദാസോള്‍ട്ട് ഏവിയേഷന്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.