Web Desk

അംബാല

July 29, 2020, 5:58 pm

റഫാല്‍ അംബാലയില്‍ ലാന്‍ഡ് ചെയ്തതെങ്ങനെ? വീഡിയോ കാണാം

Janayugom Online

ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി. ഫ്രാന്‍സില്‍ നിന്ന് 7000ത്തിലധികം കിലോമീറ്റര്‍ യാത്ര ചെയ്താണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. പാകിസ്താന്‍ അതിര്‍ത്തിയില്‍ നിന്ന് അംബാല വരെയുള്ള 220 കിലോമീറ്റര്‍ ദൂരത്തോളം വിമാനങ്ങള്‍ക്ക് പാരമ്പര്യ രീതിയിലുള്ള വാട്ടര്‍ സല്യൂട്ട് നല്‍കി. ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി റഫാല്‍ യുദ്ധവിമാനങ്ങളെ ചേര്‍ക്കുന്ന നടപടിക്രമം പിന്നീടായിരിക്കും. റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ളെ ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിങ്ങാണ്. വ്യോ​മ​സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി​ക്ക് റ​ഫാ​ല്‍ ഊ​ര്‍​ജ്ജ​മേ​കു,. ഇ​ന്ത്യ​ന്‍ സൈ​നി​ക ച​രി​ത്ര​ത്തി​ന്‍റെ പു​തു​യു​ഗ​പ്പി​റ​വി​യെ​ന്നും രാ​ജ്നാ​ഥ് സിങ് റഫാലിന്റെ വരവിനെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചു.

അ​തി​ര്‍​ത്തി ല​ക്ഷ്യം വ​യ്ക്കു​ന്ന​വ​ര്‍​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണ് അ​ഞ്ചു റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ളു​ടെ വ​ര​വെ​ന്നും ചൈനയ്ക്കുള്ള മുന്നറിയിപ്പായി രാ​ജ്നാ​ഥ് സിങ് പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗം വി​മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ ഫ്ര​ഞ്ച് സ​ര്‍​ക്കാ​രി​ന് ന​ന്ദി പ​റ​യു​ന്ന​താ​യും രാ​ജ്നാ​ഥ് സിം​ഗ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡി റാഫാല്‍ യുദ്ധവിമാനങ്ങളെ സ്വാഗതം ചെയ്തു ട്വീറ്റുചെയ്തു.

അംബാല വ്യോമത്താവളത്തില്‍ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബാദുരിയ വിമാനങ്ങള്‍ ഏറ്റുവാങ്ങി. അംബാല പൊലീസ് ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായി ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ് അറിയിച്ചു. ഫ്രാന്‍സില്‍ നിന്ന് പുറപ്പെട്ട് യുഎഇയിലെ ഫ്രഞ്ച് വ്യോമത്താവളത്തില്‍ ഇറങ്ങിയ ശേഷമാണ് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. അതിനിടയില്‍ ഇസ്രായേല്‍, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കു മുകളില്‍ വച്ച്‌ ഫ്രഞ്ച് എയര്‍ഫോഴ്‌സ് ടാങ്കര്‍ വിമാനങ്ങളില്‍ ഇന്ധനം നിറച്ചു. മൂന്ന് സിംഗിള്‍ സീറ്റര്‍, രണ്ട് ഡബിള്‍ സീറ്റര്‍ എയര്‍ക്രാഫ്റ്റുകളാണ് ആദ്യ ബാച്ചിലുള്ളതെന്നാണ് വ്യോമസേനാവൃത്തങ്ങള്‍ പറയുന്നത്. 17 ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രനിലെ കമാന്റിങ് ഓഫിസര്‍മാരായ ക്യാപ്റ്റന്‍ ഹര്‍കിരാത് സിങ്, വിങ് കമാന്റര്‍ എംകെ സിങ്, ആര്‍ കതാരിയ, സുദ്ധു, അരുണ്‍ എന്നിവരാണ് വിമാനം പറത്തിയത്. ഇവര്‍ ഇന്നു തന്നെ വ്യോമയാന മേധാവിയെ കാണും.

2016 സെപ്റ്റംബര്‍ 23നാണ് ഫ്രാന്‍സുമായി 59000 കോടിയുടെ റഫേല്‍ ജെറ്റ് കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്. റഫാല്‍ ജെറ്റ് രാജ്യത്തെത്തുന്ന സാഹചര്യത്തില്‍ അംബാലയ്ക്കും അതിനുചുറ്റുമുളള നാല് ഗ്രാമങ്ങളിലും 144 പ്രഖ്യാപിച്ചിരുന്നു. വീടുകള്‍ക്കു മുകളില്‍ കൂട്ടം കൂടുന്നതും ചിത്രം പകര്‍ത്തുന്നതും നിരോധിച്ചിരുന്നു. വ്യോമത്താവളത്തിന് മൂന്നു കിലോ മീറ്റര്‍ ചുറ്റളവില്‍ സ്വകാര്യ ഡ്രോണുകള്‍ പറത്തുന്നതിനും ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി.

 

Sub:  Rafale lands in Ambala

You may like this video also