മോഹൻലാൽ – റാഫി മെക്കാർട്ടിൻ ടീമിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമാണ് 2007‑ൽ പുറത്തിറങ്ങിയ ‘ഹലോ’. അഡ്വക്കേറ്റ് ശിവരാമൻ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞു നിന്ന സിനിമയിൽ പാർവതി മിൽട്ടണായിരുന്നു നായിക.
ഇപ്പോഴിതാ ‘ഹലോ’യിൽ പാർവതിയെ ബുക്ക് ചെയ്യാൻ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് സംവിധായകൻ റാഫി ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ്. ‘ഹലോ’ സിനിമയ്ക്ക് വേണ്ടി പാർവതിയോട് കഥ പറയാൻ പോയപ്പോൾ പ്രതിഫലത്തിൻ്റെ കാര്യമാണ് ആദ്യം പറഞ്ഞത്. മലയാളത്തിന് പരിമിതിയുണ്ടെന്നും തെലുങ്ക് സിനിമയ്ക്ക് നൽകാൻ കഴിയുന്ന പ്രതിഫലം അവിടെ നൽകാൻ കഴിയില്ലെന്നും പറഞ്ഞു. അതെല്ലാം പാർവതി സമ്മതിച്ചു.
അപ്പോഴാണ് പ്രൊഡക്ഷനിൽ നിന്നു വിളിച്ചു പറയുന്നത് പാർവതി അസിസ്റ്റൻ്റിൻ്റെ വല്ലതും കൂടെ കൂട്ടിയാൽ അതിൻ്റെ ചെലവ് പാർവതി തന്നെ വഹിക്കണമെന്ന്. ഇതു ഞാൻ പാർവതിയോട് മടിച്ചു മടിച്ചു പറഞ്ഞപ്പോൾ അവർ അതിനു മറുപടിയായി ചോദിച്ചത് കഴിക്കാനുള്ള ഫുഡ് ഞാൻ കൊണ്ടു വരണോ? എന്നാണ്.
ഞാൻ പറഞ്ഞതിനു മറുപടിയായി പരിഹാസരീതിയിൽ ചോദിച്ചതാണത്. ഒരു ഗുജറാത്തി പെൺകുട്ടിയുടെ ലുക്ക് ആവശ്യമായതിനാലാണ് മലയാളത്തിൽ നിന്ന് നായികയെ നോക്കാതെ അന്യഭാഷയിലേക്ക് പോയത്’. റാഫി പറയുന്നു.
English summary; rafi mekartin about parvathy milton
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.