Web Desk

ന്യൂഡൽഹി

February 09, 2020, 9:36 pm

ഇത്രയും തരംതാണ നടപടി കണ്ടിട്ടില്ല, വിദ്വേഷ പരാമർശത്തിൽ ബിജെപിക്കെതിരെ രഘുറാം രാജൻ

Janayugom Online

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ത്രീകള്‍ വോട്ടു ചെയ്യാന്‍ വരിനില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വിവാദ പ്രസ്താവന നടത്തിയ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം ‘രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും’. എന്നായിരുന്നു ബിജെപി കര്‍ണാടക ഘടകത്തിന്റെ ട്വീറ്റ്.

ഇതിനെതിരെയാണ് പ്രതികരണവുമായി മുൻ ആർബിഐ ഗവർണർ രംഗത്തെത്തിയത്. ഔദ്യോഗികമായി ബിജെപി കൈകാര്യം ചെയ്യുന്നതാണോ ഇതെന്ന് ചോദിച്ച അദ്ദേഹം സ്വന്തം പൗരന്മാരെ പരിഹസിക്കുകയും അവര്‍ക്കെതിരെ വര്‍ഗീയവും നിലവാരമില്ലാത്തതുമായ ഇത്തരം പരാമര്‍ശം നടത്തുന്നതുമായ ജനാധിപത്യ സര്‍ക്കാര്‍ ലോകത്തെവിടെയുമുള്ളതായി തനിക്കറിയില്ലെന്നും പറഞ്ഞു. ബിജെപിയുടെ ഔദ്യോഗിക പേജിലെ മുസ്‌ലിംവിരുദ്ധ പരാമര്‍ശത്തിനെതിരേ സോഷ്യൽ മീഡിയകളിൽ നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Raghu ram rajan against bjp statement

You may also like this video