19 April 2024, Friday

Related news

April 18, 2024
April 16, 2024
April 7, 2024
April 3, 2024
April 1, 2024
March 30, 2024
March 26, 2024
March 20, 2024
March 3, 2024
February 26, 2024

കേന്ദ്രത്തെ രാജ്യദ്രോഹികളെന്ന് വിളിക്കണം; ആര്‍എസ്എസിനോട് രഘുറാം രാജന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 15, 2021 1:56 pm

ഭരണവൈകല്യത്തിന്‌റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെ രാജ്യദ്രോഹികളെന്ന് വിളിക്കുമോ എന്ന് ആര്‍എസ്എസിനോട് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. ഇന്‍ഫോസിസിനെതിരെ ആര്‍എസ്എസ് മാസികയായ പാഞ്ചജന്യത്തിന്‌റെ അതിരുകടന്ന വിമര്‍ശനത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, കേന്ദ്രത്തിന്‌റെ പ്രവര്‍ത്തന പോരായ്മകളെ എടുത്തുകാട്ടിയതും അത് രാജ്യദ്രോഹമാണെന്ന് പരോക്ഷമായി പറഞ്ഞതും.

ആദായനികുതി വെബ്‌സൈറ്റുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസ് പരാജയപ്പെട്ടെന്നും അത് രാജ്യദ്രോഹമാണെന്നുമാണ് ആര്‍എസ്എസ് പറയുന്നത്. നേരത്തെ ധനകാര്യമന്ത്രാലയം, ഇന്‍ഫോസിസ് സിഇഒ സലില്‍ പ്രകാശിനെ വിളിച്ചുവരുത്തിയിരുന്നു. പിറകെയാണ് ആര്‍എസ്എസ് മാസികയുടെ കടന്നാക്രമണമുണ്ടായത്.

എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം ഉള്‍പ്പെടെ കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച പിടിപ്പുകേട് സമാനമാണ്. അതിന്‌റെ പേരില്‍ അവരെ രാജ്യദ്രോഹികള്‍ എന്ന് വിളിക്കാന്‍ ആര്‍എസ്എസ് തയ്യാറാണോ എന്നാണ് രഘുറാം രാജന്‍ ചോദിച്ചത്. ആളുകള്‍ തെറ്റുവരുത്തുന്നുവെന്നാണ് ആര്‍എസ്എസ് പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാണിച്ചതും തെറ്റുതന്നെയെന്നാണ്് ഇന്‍ഫോസിസിനെ രാജ്യദ്രോഹികളെന്ന് വിളിച്ചതിലൂടെ ആര്‍എസ്എസ് പറയാതെ പറയുന്നത്.
ENGLISH SUMMARY; Raghu­ram Rajan Response to RSS
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.