28 March 2024, Thursday

Related news

March 28, 2024
March 28, 2024
March 26, 2024
March 26, 2024
March 21, 2024
March 20, 2024
March 20, 2024
March 19, 2024
March 14, 2024
March 14, 2024

ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്‍മാരായി കണ്ടാല്‍ ഇന്ത്യ വിഭജിക്കപ്പെടുമെന്ന് രഘുറാം രാജന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2022 3:18 pm

രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കി മാറ്റാനുള്ള ഏതൊരു ശ്രമത്തേയും ദുര്‍ബലമാക്കേണ്ടതാണെന്ന് മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാംരാജന്‍ അഭിപ്രായപ്പെട്ടു. ഇതു രാജ്യത്ത് വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ആഭ്യന്തരമായി തര്‍ക്കങ്ങള്‍ക്കും വിള്ളലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അത് കാരണമാകുകയും, വിദേശ ഇടപെടലുകളെക്ഷണിച്ചുവരുത്തുമെന്നും പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ഇത്തരമൊരു സമയത്ത് രണ്ടാം നിര പൗരന്മാരാക്കുന്നത് നമ്മളെ ആക്രമിക്കാന്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ അവസരമൊരുക്കുന്നത് പോലെയാകും. വിദേശ ഇടപെടലും ഇതിലൂടെയുണ്ടാവുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി. ശ്രീലങ്കയിലെ തന്നെ ആഭ്യന്തര സാഹചര്യങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്. ഇന്നവരുടെ കാര്യങ്ങള്‍ നോക്കൂ. അവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് മാത്രമല്ല ന്യൂനപക്ഷങ്ങളെ അവര്‍ ആക്രമിക്കാനും നോക്കി. അവരെ നല്ലതിലേക്ക് അല്ല അത് നയിച്ചതെന്നും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

രാജ്യത്ത് ലിബറല്‍ ജനാധിപത്യം മികച്ച സാമ്പത്തിക ഉണ്ടാക്കുന്നതിന് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് രാജന്‍ ചൂണ്ടിക്കാണിച്ചു. നമ്മുടെ ഭാവി ലിബറല്‍ ജനാധിപത്യം വളര്‍ത്തുന്നതിനെ ആശ്രയിച്ചിരിക്കും. ജനാധിപത്യ സ്ഥാപനങ്ങളെ ആ രീതിയില്‍ തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനെ ഒരിക്കലും ദുര്‍ബലമാക്കാന്‍ ശ്രമിക്കരുത്. ഉദാരവത്കരണം എന്നത് മതത്തിന് എതിരല്ല. എല്ലാ മതത്തിന്റെയും ആധാരം, എല്ലാവരിലും നല്ലത് കാണുകയെന്നതാണ്. അതാണ് ഉദാരവത്കരണത്തിന്റെ സത്ത. വളര്‍ച്ചയ്ക്ക് ഏകാധിപത്യ നേതൃത്വം വേണമെന്നത് അസംബന്ധമാണ്. അത് വികസനത്തിന്റെ ഏറ്റവും പഴകിയ മോഡലാണ്. അത് ജനങ്ങളെയും അവരുടെ ചിന്തയെയും അടിസ്ഥാനമാക്കിയുള്ളതല്ലെന്നും രഘുറാം രാജന്‍ പറഞ്ഞു.

Eng­lish Sum­ma­ry: Raghu­ram Rajan says India will be divid­ed if minori­ties are treat­ed as sec­ond class citizens

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.