ലഹരി ഇടപാട് കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത നടി രാഗിണി ദ്വിവേദി മലയാളികൾക്കും പരിചിതയാണ്. എങ്ങനെയാണ് പരിചിതമായതെന്ന് എല്ലാർക്കും സംശയം ഉണർന്നിട്ടുണ്ടാവും. മുപ്പതുകാരിയായ രാഗിണി, മേജർ രവി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ കാണ്ഡഹാർ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചു. അത് കൂടാതെ 2012 ൽ മമ്മൂട്ടി ചിത്രമായ ഫെയ്സ് 2 ഫെയ്സിലും രാഗിണി അഭിനയിച്ചു. ചിത്രത്തിൽ നായിക വേഷമായിരുന്നു അവർ കൈകാര്യം ചെയ്തത്.
2009 ൽ പുറത്തിറങ്ങിയ വീര മഡകാരി എന്ന ചിത്രത്തിലൂടെയാണ് രാഗിണി സാൻഡൽവുഡ് ഫിലിം ഇൻഡ്ട്രിയിൽ അഭിനേത്രിയായി അരങ്ങേറ്റം കുറിച്ചത്. കിച്ച സുദീപ്പിനൊപ്പമായിരുന്നു ചിത്രത്തിൽ രാഗിണിയുടെ നായിക വേഷം. കൂടാതെ ഫാഷൻ ഡിസൈനർമാരായ മനീഷ് മൽഹോത്ര, രോഹിത് ബാൽ, സബ്യാസാചി മുഖർജി തുടങ്ങിയവരുടെ മോഡലായും പ്രവർത്തിച്ചിരുന്നു.
ശേഷം രാഗിണി തമിഴിലേക്ക് കടന്നു. ജയം രവി നായകനായ നിമിർന്തു നിൽ അടക്കം രണ്ട് ചിത്രങ്ങളിലും തെലുഗുവിൽ നാനി നായകനായ; ജണ്ഡ പൈ കാപിറഗു എന്ന ചിത്രത്തിലും അഭിനയിച്ചു. അദ്യക്ഷ ഇൻ അമേരിക്കയാണ് രാഗിണിയുടെ റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം. 2019ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.
ഇത് രാഗിണിയുടെ 25-ാം ചിത്രമാണ്. മയക്കുമരുന്ന് ഇടപാടുകൾ ചലച്ചിത്ര മേഖലയുമായി നടക്കുന്നുണ്ടെന്ന പരാതിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് താരത്തെ അറസ്റ്റ് ചെയ്തത്. യെലഹങ്കയിലെ ഫ്ളാറ്റിൽ നിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് നടിയെ പിടികൂടിയത്.
English summary; Ragini’s life and controversial profile
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.