Web Desk

December 11, 2019, 11:50 am

IFFK, ഈ സിനിമ കാണണം, ഇതിൽ ശബരിമല വിഷയമുണ്ട്: രഹനാ ഫാത്തിമ പറയുന്നു

Janayugom Online

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ്റും നടിയുമായ രഹനാ ഫാത്തിമ വാർത്തകളിൽ ഇടം പിടിച്ചത് അവരുടെ നിലപാടുകൾ കൊണ്ടാണ്.ഇരുപത്തിനാലാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ ഡെലിഗേറ്റാണ് രഹനാ ഫാത്തിമ. ഇന്ന് (ഡിസംബർ 11) ശ്രീ പദ്മനാഭ തീയറ്ററിൽ IFFK യുടെ ഭാഗമായി പ്രദർശിപ്പിക്കുന്ന ഒരു സിനിമ തീർച്ചയായും കണ്ടിരിക്കേണ്ടതാണെന്ന് രഹനാ ഫാത്തിമ ജനയുഗം ഓൺലൈനോട് പറഞ്ഞു.

“ശബരിമലയിലെ യുവതീ പ്രവേശനം വിവാദ വിഷയമായ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ നിർബന്ധമായും മലയാളികൾ കണ്ടിരിക്കേണ്ട ഒരു മാസിഡോണിയൻ ചിത്രം IFFK യിലുണ്ട്. തിരുവനന്തപുരം ശ്രീ പദ്മനാഭയിൽ ഇന്ന് ഉച്ചക്ക് 3pm നാണ് ലാസ്റ്റ് സ്ക്രീനിംഗ്.”

വീഡിയോ കാണാം.