രഹന ഫാത്തിമ റിമാന്‍ഡില്‍

Web Desk

കൊച്ചി

Posted on November 28, 2018, 8:43 am

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹന ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ കേസില്‍ പത്തനംതിട്ട പൊലിസ് കൊച്ചിയില്‍ വച്ച് ആണ് രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും സമൂഹ മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമാണ് പരാതി.

ബിജെപി നേതാവ് ആര്‍ രാധാകൃഷ്ണ മേനോന്‍റെ പരാതിയിലാണ് അറസ്റ്റ്. രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.

ഇതിനിടെ, ര​ഹ​ന ഫാ​ത്തി​മ​യെ ബി​എ​സ്‌എ​ന്‍​എ​ല്‍ ജോ​ലി​യി​ല്‍​നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തു. അ​റ​സ്റ്റി​ന് പി​ന്നാ​ലെ​യാ​ണ് ര​ഹ​ന​യെ ബി​എ​സ്‌എ​ന്‍​എ​ല്‍ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.

നേരത്തെ, യുവതികള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ രഹന ഫാത്തിമ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയിരുന്നു. നടപ്പന്തല്‍വരെ എത്തിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് തിരിച്ചിറങ്ങുകയായിരുന്നു.