റഹ്മാൻ നായകനാവുന്ന പുതിയ മലയാള സിനിമയുടെ ടൈറ്റിൽ പുറത്തു വിട്ടു. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിൻ്റെ പേര് തങ്ങളുടെ സോഷ്യൽ മീഡിയകളിലൂടെ പ്രഖ്യാപിച്ചത്. മലയാളത്തിൽ വളരെ സെലക്ടീവായി പ്രോജക്ടുകൾ ചെയ്യുന്ന റഹ്മാൻ്റെ പുതിയ സിനിമയുടെ പേര് ” സമാറ “എന്നാണ്. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ” സമാറ “യെ അണിയിച്ചൊരുക്കുന്നത്.
ഫോറൻസിക് ആധാരമായുള്ള ഒരു ഇൻവെസ്റ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിവിൻ പോളിയുടെ ’ മൂത്തോനി ‘ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ’ സമാറ ’ യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത് പ്രമുഖ നടൻ ഭരത് ആണ്.
പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യർ, കലാ സംവിധാനം രഞ്ജിത്ത് കോത്താരി എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ധരിൽ പ്രധാനികൾ. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽഎം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ സമാറ ‘യുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങി.
english summary : Rahman’s new movie “Samara”
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.