രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു

Web Desk
Posted on May 14, 2020, 3:33 pm

റഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടു. മതവികാരം വ്രണപ്പെടുത്തുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതിനാലാണ്‌ നടപടി. സർവീസ്‌ ചട്ടങ്ങൾ ലംഘിച്ചെന്ന്‌ അച്ചടക്ക സമിതി കണ്ടെത്തിയിരുന്നു. സുപ്രീംകോടതി വിധിക്ക്‌ പിന്നാലെ ശബരിമലയിൽ കയറാൻ രഹ്ന ശ്രമിച്ചിരുന്നത്‌ വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് ബിഎസ്എൻഎല്‍ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഫേസ്ബുക്കിലൂടെ ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളുമായി ബന്ധപ്പെട്ടും ശബരിമലയില്‍ പ്രവേശിക്കുന്നതിനായി നടത്തിയ ശ്രമത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു അന്വേഷണം.

കഴിഞ്ഞ 18 മാസത്തിലേറെയായി ഇവര്‍ സസ്പെൻഷനിലായിരുന്നു. ഇതിന് തുടര്‍ നടപടിയായാണ് ഇപ്പോള്‍ പിരിച്ച് വിട്ടരിക്കുന്നത്. ബിഎസ്എൻഎല്‍ അസിസിസ്റ്റന്റ് എൻജിനീയറാണ് രഹ്ന ഫാത്തിമ. അച്ഛന്റെ ആശ്രിത നിയമനമായിട്ടാണ്‌ രഹ്നയ്ക്ക്‌ ജോലി ലഭിച്ചത്‌.

പിരിച്ചു വിടലിന്റെ പിന്നിലെ കാരണം എന്തെന്ന് ബിഎസ്എൻഎല്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലാ എങ്കിലും സ്ഥാപനത്തിന്റെ വരുമാനത്തെയും അന്തസിനെയും രഹ്നാ ഫാത്തിമയുടെ പ്രവൃത്തികള്‍ ബാധിച്ചുവെന്നാണ് പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

you may also like this video;