നാലാം നി​ര​യി​ല്‍ ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ചത് താന്‍ കാര്യമാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

Web Desk
Posted on January 26, 2018, 10:18 pm

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് പ​രേ​ഡ് വീ​ക്ഷി​ക്കാ​ന്‍ നാലാം നി​ര​യി​ല്‍ ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ചത് താന്‍ കാര്യമാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എ​വി​ടെ ഇ​രി​ക്കു​ന്നു എ​ന്ന​ത് താ​ന്‍ കാ​ര്യ​മാ​ക്കു​ന്നില്ലെന്നും പ​ബ്ളി​സി​റ്റി​ക്കാ​യു​ള്ള പ്ര​ക​ട​ന​ങ്ങ​ള്‍ താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും രാഹുല്‍ ഗാന്ധി പറയുകയുണ്ടായി.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ക്കു​മ്ബോള്‍ നാലാം നിരയിലായിരുന്നു രാഹുല്‍ഗാന്ധിക്ക് ഇരിപ്പിടം നല്‍കിയത്. ഒടുവില്‍ സാധാരണകാര്‍ക്കൊപ്പം ആറാം നിരയില്‍ ഇരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​നും രാ​ഹു​ലി​നൊ​പ്പ​മാ​യി​രു​ന്നു ഇ​രി​പ്പി​ടം. മു​ന്‍​പ് മു​ന്‍​നി​ര​യി​ലാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധ്യ​ക്ഷ​ര്‍ ഇ​രു​ന്നി​ട്ടു​ള്ള​ത്. എന്നാല്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു തീരുമാനം.